ലാന്‍ഡിങ്ങിനിടെ ശക്തമായ കുലുക്കം;സ്പൈസ് ജെറ്റ് യാത്രക്കാര്‍ക്ക് പരിക്ക്
മുംബൈയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റ് വിമാനം ചെറുതായി അപകടത്തില്‍പ്പെട്ടു. കുറഞ്ഞത് 40 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ഇപ്പോള്‍ അവരുടെ നില തൃപ്തികരമാണ്.
189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനമാണ ലാന്‍ഡിങ്ങിനിടെ ശക്തമായ കുലുക്കത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെയായിരുന്നു സംഭവമെന്ന്
സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി, ക്യാബിന്‍ ബാഗേജുകള്‍ പലരുടെയും മേല്‍ വീണു, തലയിലുള്‍പ്പെടെ പരുക്ക് പറ്റിയതായി വൃത്തങ്ങള്‍ പറഞ്ഞു.
വിമാനത്തില്‍ 188 യാത്രക്കാരുണ്ടായിരുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. 'ചില യാത്രക്കാര്‍ക്ക് തലയ്ക്ക് പരിക്കേറ്റു, അവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി. അവര്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഖേദം പ്രകടിപ്പിച്ച് സ്പൈസ്ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു: ''മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് ഓടുന്ന സ്പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം എസ്ജി -945 ഇറക്കുന്നതിനിടെ കടുത്ത പ്രക്ഷുബ്ധത നേരിട്ടു, നിര്‍ഭാഗ്യവശാല്‍ കുറച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ എത്തിയപ്പോള്‍ ഉടനടി വൈദ്യസഹായം നല്‍കി.